അമേരിക്ക: കാലിഫോര്‍ണിയയില്‍ ഹണ്ടിങ് ടണ്‍ ഡോഗ് ബീച്ചില്‍ കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ വ്യത്യസ്ഥമായ മത്സരം നടന്നു. ഇവിടെ മത്സരിച്ചത് മനുഷ്യരല്ല മറിച്ച് വളര്‍ത്തു നായകളാണ്. കൂറ്റന്‍ തിരമാലകള്‍ക്ക് മുകളിലൂടെ സെര്‍ഫിങ്ങ് നടത്തുന്നതാണ് മത്സരം. മത്സരം തികച്ചും കഠിനമായിരുന്നെന്ന് മത്സരാര്‍ത്ഥികളുടെ ട്രയിനര്‍മാര്‍ വ്യക്തമാക്കി.
പ്രധാനമായും അമേരിക്കയിലെ കാലിഫോര്‍ണിയന്‍ സംസ്ഥാനത്ത് രണ്ടു ബീച്ചുകളിലാണ് ഈ മത്സരം സംഘടിപ്പിക്കാറുള്ളത്. മൂന്ന് ടീമുകളായാണ് മത്സരം നടത്തിയത്. പട്ടിയുടെ ഭാരവും സെര്‍ഫിന്റെ ഭാരവും കണക്കാക്കിയാണ് മത്സരം ആരംഭിക്കുന്നത്. ഉടമകള്‍ അഡ്വാന്‍സ്ഡ് ആയിട്ടുള്ള സെര്‍ഫും കൊണ്ട് വന്നാല്‍ അതിന്റെയും ഭാരം നോക്കിയതിന് ശേഷമാണ് മത്സര ഇനം നിശ്ചയിക്കുക.
ഒറ്റ പട്ടിയും സര്‍ഫും, രണ്ട് പട്ടികളും ഒരു സര്‍ഫും, ഒരു പട്ടിയും ഒരു മനുഷ്യനും എന്നിങ്ങനെ മൂന്ന് ടീമുകളായാണ് മത്സരം നടന്നത്. നിരവധി പേരാണ് വളര്‍ത്തു നായ്ക്കളുമായി മത്സരത്തിന് എത്തിയത്. പന്ത്രണ്ട് മിനിറ്റ് കൊണ്ട് അഞ്ച് ഉയര്‍ന്ന് തിരമാലകളെ മറികടക്കുന്നതാണ് മത്സരം. മത്സരാര്‍ത്ഥികളായ നായകളുടെ ആത്മവിശ്വാസം, സവാരിയുടെ ദൈര്‍ഘൃം, ഉയര്‍ന്ന തിരമാലയില്‍ സഞ്ചരിക്കാനുള്ള കഴിവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
മത്സരത്തില്‍ വിജയിച്ചവര്‍ക്ക് പ്രത്യേക സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പരിപാടിയില്‍ പങ്കെടുക്കാനും കാണാനും സൗജന്യമാണ്. ലോകപ്രശസ്തമായ ഡോഗ് സര്‍ഫിങ് മത്സരം മാത്രമല്ല ഹണ്ടിങ് ടണ്‍ ബീച്ചില്‍ നടന്നത്. മറിച്ച് വളര്‍ത്തുമൃഗങ്ങളെ ദത്തെടുക്കല്‍, കനൈന്‍ പ്ലേ സോണുകള്‍, വെണ്ടര്‍ ബൂത്തുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള കുടുംബ സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങളും ഈ സവിശേഷമായ കനൈന്‍ കായിക മത്സരത്തില്‍ അവതരിപ്പിച്ചു.
Discussion about this post