കൊച്ചി: മോഷ്ടിച്ച ഫോണ്‍ കടയില്‍ വില്‍ക്കാനെത്തിയ ഇതരസംസ്ഥാനക്കാരനെ വാള്‍പേപ്പര്‍ ചതിച്ചു. വാള്‍പേപ്പറില്‍ മലയാളിയുടെ ഫോട്ടോ കണ്ടതോടെ കടക്കാരന് കാര്യം പിടികിട്ടി. ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. ഇതോടെ ഇയാള്‍ പോലീസ് പിടിയിലുമായി.
അസം സ്വദേശി ഇക്രമുല്‍ ഇസ്ലാമാണ് മോഷ്ടിച്ച ഫോണുമായി പോലീസിന്റെ പിടിയിലായത്. കൊച്ചി പെന്റാ മേനകയിലെ കടയില്‍ മൊബൈല്‍ വില്‍ക്കാനെത്തിയതായിരുന്നു ഇയാള്‍. അതിനിടെ ഫോണിലെ വാള്‍പേപ്പര്‍ ശ്രദ്ധിച്ചിരുന്നില്ല. കടക്കാരന് മൊബൈല്‍ പരിശോധിക്കുന്നതിനിടെ മലയാളികളുടെ ഫോട്ടോ വാള്‍പേപ്പറില്‍ കണ്ടു. ഇതോടെ സംശയം തോന്നിയ ഇയാള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സെപ്തംബര്‍ 28 ന് എറണാകുളം എസ്ആര്‍എം റോഡിലെ സിദ്ര പ്രിസ്റ്റീന്‍ ഹോട്ടലിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ കയറിയാണ് ഇക്രമുല്‍ മൊബൈല്‍ മോഷ്ടിച്ചത്. ഹോട്ടല്‍ ജീവനക്കാരന്റേതാണ് ഫോണ്‍. ഇയാള്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് ഇക്രമുല്‍ മോഷണം നടത്തിയത്.
Discussion about this post