ഒറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ പ്രിയ വാര്യര്‍ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച ‘ഫൈനല്‍സ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ടൊവീനോ തോമസ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഗാനം പുറത്തുവിട്ടത്.
‘നീ മഴവില്ല് പോലെ എന്‍ മിഴിയോരം വിരിയവേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രിയ വാര്യരും നരേഷ് അയ്യറും ചേര്‍ന്നാണ്. തീവണ്ടിയിലൂടെ പ്രശസ്തനായ കൈലാസ് മേനോന് ആണ് സംഗീത സംവിധായകന്.
ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ ചിത്രത്തിലെത്തുന്നത്. സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവ് പിആര്‍ അരുണ്‍ ആണ് സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post