കൊച്ചി: പൊക്കാളി പാടത്ത് മത്സ്യക്കൃഷി നടത്തുമ്പോൾ പുറത്തു നിന്നുള്ളവര്‍ വലവീശി മീന്‍ പിടിച്ചുകൊണ്ടു പോകുന്നത് അനീതിയാണെന്ന് നടൻ സലിം കുമാർ.
പൊക്കാളി മേഖലയിൽ പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ നാട്ടുകാരുടെ സഹകരണം വളരെ അത്യാവശ്യം ആണെന്നും നടൻ പറഞ്ഞു.
സ്വന്തം പാടത്ത് മത്സ്യകൃഷി നടത്തുന്ന കർഷകനേക്കാൾ അവകാശം പുറത്തു നിന്നുള്ളവർക്കാണെന്ന അവസ്ഥ മറ്റൊരു രാജ്യത്തും ഇല്ലെന്നും തനികും അനുഭവമുണ്ടെന്നും സലീംകുമാർ പറഞ്ഞു.
കുഴുപ്പിള്ളിയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പ്രകാരം ‘2025’ എന്ന പേരിൽ സംഘടിപ്പിച്ച പൊക്കാളി ഏകദിന ശിൽപശാലയിൽ പങ്കെടുക്കാനെത്തിയതായിരുന്നു കൃഷി മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ സലിംകുമാർ ഇക്കാര്യം പറഞ്ഞത്.
സ്വന്തമായുള്ള 13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും അവയെ തീറ്റ കൊടുത്തു വളര്‍ത്തുകയും ചെയ്തുവെന്നും എന്നാല്‍ ചിലര്‍ കാലാവധിയുടെ പേരു പറഞ്ഞു രണ്ടിഞ്ചു വലുപ്പമുള്ള കരിമീൻ കുഞ്ഞുങ്ങളെ മുഴുവൻ പിടിച്ചു കൊണ്ടു പോയി എന്നും ആ ഭൂമിയിപ്പോള്‍ ദുരന്ത ഭൂമിയാണെന്നും സലിംകുമാർ പറഞ്ഞു.
Discussion about this post