തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം വട്ടപ്പാറ മരുതൂരിലാണ് അപകടം.
തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസും കൊട്ടാരക്കരയില്‍ നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ 50-ഓളം യാത്രകാര്‍ക്ക് പരിക്കേറ്റു. ഒരു ബസിലെ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കുകളാണുള്ളത്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് വട്ടപ്പാറ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട രണ്ട് ബസുകളും ദേശീയപാതയില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.
Discussion about this post