ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ മാര്‍ക്കോണി മത്തായിയുടെ ആദ്യഗാനം പുറത്തിറങ്ങി. അജയ് ഗോപാല്‍, ഭാനു പ്രകാശ്, സംഗീത സജിത്ത്, നിഖില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സനില്‍ കളത്തില്‍ ആണ് മാര്‍ക്കോണി മത്തായി സംവിധാനം ചെയ്യുന്നത്.
മാര്‍ക്കോണി മത്തായി എന്ന ടൈറ്റില്‍ റോളില്‍ ജയറാം എത്തുന്ന ചിത്രത്തില്‍ ആത്മികയാണ് നായിക. ഒരു അഭിമുഖത്തിന് കേരളത്തിലെത്തുന്ന വിജയ് സേതുപതി മാര്‍ക്കോണി മത്തായിയുമായിയുടെ ജീവിതത്തിലേക്ക് എങ്ങിനെ കടക്കുന്നു എന്നതാണ് സിനിമ.
Discussion about this post