കൊച്ചി: കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപിരിച്ചു വിടല്‍. 800 എം പാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈ മാസം 30 നകം പിരിച്ചുവിടണമെന്നാണ് ഉത്തരവ്. പിഎസ്സി റാങ്കിലിസ്റ്റിലുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
800 എം പാനല്‍ പെയിന്റര്‍മാരെ ഈ മാസം 30 നകം പിരിച്ചുവിട്ട് പകരം പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. റാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍, താല്‍ക്കാലികക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉത്തരവ് പുറപ്പെടുവിച്ച് കോടതി പറഞ്ഞു. നേരത്തെ എംപാനല്‍ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കടതി ഉത്തരവിട്ടിരുന്നു.
Discussion about this post