തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്നും ടിസി വാങ്ങി. യൂണിവേഴ്സിറ്റി കോളേജില്‍ തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യമല്ലാത്തതുകൊണ്ടാണ് ടിസി വാങ്ങി മടങ്ങിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. വര്‍ക്കല എസ്എന്‍ കോളേജിലേക്ക് മാറണമെന്ന പെണ്‍കുട്ടിയുടെ അപേക്ഷ കേരള സര്‍വ്വകലാശാല അംഗീകരിച്ചു .
കുറച്ച് മാസം മുമ്പാണ് വിദ്യാര്‍ത്ഥിനിയെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കോളേജിനുള്ളില്‍ കണ്ടെത്തിയത്.
എന്നും ക്ലാസുകളും അധ്യയന വര്‍ഷവും നഷ്ടമാക്കി സമരങ്ങളും പഠിപ്പുമുടക്കുകളും സംഘടിപ്പിക്കുന്നതിനെതിരെ പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ഭീഷണി ശക്തമായിരുന്നു ഇതാണ് ആത്മഹത്യാശ്രമത്തിന് പിന്നില്‍ എന്ന് പെണ്‍കുട്ടി കുറിപ്പില്‍ കുറിച്ചിരുന്നു.
സംഭവത്തെതുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജിലെ പ്രിന്‍സിപ്പാളിനോടും പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു.
തുടര്‍ന്ന് പോലീസ് മൊഴി രേഖപെടുത്തിയപ്പോള്‍ തനിക്ക് ആര്‍ക്കെതിരെയും പരാതിയില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ ആത്മഹത്യാ ശ്രമത്തിന് പെണ്‍കുട്ടിയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Discussion about this post