പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഉണ്ട ഈദിന് തീയ്യേറ്ററുകളില്‍ എത്തില്ല. നിയമക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിങ് മാറ്റിവെച്ചത്. എന്നാല്‍ ജൂണ്‍ 14ന് തന്നെ തീയ്യേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
അനുമതി ഇല്ലാതെ റിസര്‍വ്വ് വനത്തില്‍ ചിത്രീകരണം നടത്തിയതാണ് കേസിന് ആസ്പദമായ സംഭവം. രണ്ടു പരാതികളാണ് ചിത്രത്തിനെതിരെ ലഭിച്ചിരിക്കുന്നത്. പരാതികള്‍ കണക്കിലെടുത്ത് അവസാന തീരുമാനം എടുക്കേണ്ടത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ആണ്.
ഖാലിദ് റഹ്മാന് കഥയും ഹര്‍ഷദ് തിരക്കഥയും എഴുതിയ ചിത്രത്തില്‍ കേരളത്തില്‍ നിന്നും ഉത്തരേന്ത്യയിലെ നക്സല്‍ പ്രദേശത്തു തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. ജിഗര്‍ദണ്ടയില്‍ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡില്‍ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന് സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post