ഭോപ്പാല്‍: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസുകാര്‍ തന്നെ വളരെയധികം വെറുക്കുന്നുണ്ടെന്നും, അവര്‍ സ്വപ്നം കാണുന്നത് പോലും തന്നെ കൊല്ലുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാ തലത്തിലും കോണ്‍ഗ്രസ് എന്നത് സത്യസന്ധതയില്ലാത്തൊരു പാര്‍ട്ടിയാണ്. രാജഭരണവും അഴിമതിയും പ്രചരിപ്പിക്കുന്നതില്‍ മാത്രമാണ് അവര്‍ സത്യസന്ധത കാണിക്കാറുള്ളതെന്നും മോഡി കുറ്റപ്പെടുത്തി.
എന്നാല്‍ ബിജെപി രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ദൗത്യത്തിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ന്യൂ ജനറേഷന് നാടുവാഴികള്‍ക്ക് വേണ്ടിയാണെന്നും വികസന പദ്ധതികള്‍ പിന്നോട്ട് വലിക്കുന്ന സംസ്ക്കാരമാണ് കോണ്‍ഗ്രസിന്റേതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിലെ ആര്‍ക്കും തന്നെ പ്രധാനമന്ത്രിയാകാനുള്ള പ്രാപ്തിയില്ല, എന്തിനധികം പറയണം പ്രതിപക്ഷ നേതാവാകാനുള്ള പ്രാപ്തി പോലും ആര്‍ക്കുമില്ല. ഒരേ കുടുംബത്തിന്റെ 55 വര്‍ഷത്തെ ഭരണമാണോ അതോ ചായ്വാലയുടെ 55 മാസത്തെ ഭരണമാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും മോഡി പറഞ്ഞു.
Discussion about this post