കോഴിക്കോട്: വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്റെ സ്വീകരണ യോഗത്തില്‍ നരേന്ദ്ര മോഡിയെ പരിഹസിച്ച് നടന് സാബുമോന്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
താന്‍ ഭയങ്കര നരേന്ദ്ര മോഡി ഫാന്‍ ആണെന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിക്കുന്നത്. അതിനുള്ള കാരണങ്ങളും സാബുമോന് തന്നെ പറയുന്നുണ്ട്. മോഡി സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണ പരിഷ്കാരങ്ങളില്‍ ഉയര്‍ത്തിക്കാട്ടുന്ന നോട്ട് നിരോധനത്തേയും ജിഎസ്ടിയെയുമാണ് അദ്ദേഹം പരിഹസിക്കുന്നത്.
നോട്ട് നിരോധനവും ജിഎസ്ടിയും കൂടെ വന്നപ്പോള്‍ ഏകദേശം പത്ത് കോടി വീടുകളില്‍ ആഹാരം ഇല്ലാതായി. നോട്ട് നിരോധനം കാരണം ലക്ഷോപലക്ഷം ചെറുകിട സംരഭങ്ങള്‍ പൂട്ടിപ്പോയി. അതും ഗുണമായി. അത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള പുക ഇപ്പോഴില്ല.
ലോകത്തിന് തന്നെ ഭീഷണിയായ ആഗോളതാപനം കുറയ്ക്കാന്‍ മോഡി സഹായിച്ചു. ഇത്തരത്തിലുള്ള ബുദ്ധി മോഡിക്കല്ലാതെ വേറൊരാള്‍ക്കും വരത്തില്ലെന്നും അദ്ദേഹം പരിഹസിച്ചു. അതുകൊണ്ടാണ് താന്‍ മോഡി ആരാധകനാണെന്ന് പറഞ്ഞതെന്ന് സാബു മോന് പറഞ്ഞു.
എന്തായാലും സാബുമോന്റെ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Discussion about this post