കൊച്ചി: ലോറിയില്‍ കൊണ്ടുപോയ ആനയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന്നത്. തൃശ്ശിവപേരൂര്‍ കര്ണന് എന്ന ആനയ്ക്കാണ് അകടമുണ്ടായത്. ഇന്ധനം നിറയ്ക്കുന്നതിനായി കൊച്ചി പേട്ടയിലെ പെട്രോള്‍ പമ്പില്‍ ലോറി കയറ്റുന്നതിനിടെ പമ്പിന്റെ മേല്‍ക്കൂരയില്‍ തട്ടി ആനയുടെ മസ്തകത്തിന് പരിക്കേറ്റു. മുറിഞ്ഞ് രക്തം ഒഴുകിയിരുന്നതായി പോലീസ് അറിയിച്ചു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് ആനയെ തൃപ്പൂണിത്തറയിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റി. എന്നാല്‍ ഡോക്ടറെത്തി മുറിവിന്റഎ ആഴം മനസിലാക്കാന്‍ വൈകി. ഇന്ന് ഞായറാഴ്ച ആയതിനാലാണ് ഡോക്ടറെത്താന്‍ വൈകിയത്.
അതേസമയം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് ലംഘിച്ചു കൊണ്ടായിരുന്നു ആനയെ ലോറിയില്‍ കൊണ്ട് പോയത്. രാവിലെ പത്തിനും വൈകിട്ട് നാല് മണിയ്ക്കുമിടയില്‍ വാഹനങ്ങളില്‍ ആനകളെ കൊണ്ടുപോകുന്നതിനെതിരെയാണ് ഉത്തരവ് നിലവിലുള്ളത്.
Discussion about this post