ധര്മവാഡ: നാലുനിലക്കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ യുവാവിന് 62 മണിക്കൂറുകള്‍ക്ക് ശേഷം പുനര്ജന്മം.
ചൊവ്വാഴ്ചയാണ് കര്‍ണാടകയിലെ ധര്മവാഡില് നിര്‍മാണം നടക്കുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണത്. 15 പേര് അപകടത്തില്‍ മരിച്ചു. കുറേപ്പേര് ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
യുവാവിനെ രക്ഷിക്കുന്ന വീഡിയോ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ട്വിറ്ററിലൂടെ ഷെയര്‍ചെയ്തു. അപകടം നടന്ന് നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ 55 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് രക്ഷിച്ച യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
#dharwadbuildingcollapse
After 62 hours of being trapped in the basement of the collapsed multi storied building, Dilip being rescued alive by our Fire Force just now !!! pic.twitter.com/VildP7lPYE— M.N.Reddi, IPS (@DGP_FIRE) 22 March 2019
Discussion about this post