ചെന്നൈ: തെലുങ്ക് വിവാദ നടി ശ്രീ റെഡ്ഡിയ്ക്ക് നേരെ ആക്രമണം. താരത്തിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയതിന് പണമിടപാടുസ്ഥാപന ഉടമ സുബ്രഹ്മണിയ്ക്കും അസിസ്റ്റന്റ് ഗോപിയ്ക്കുമെതിരെയാണ് ശ്രീ റെഡ്ഡി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇരുവരും തന്റെ വീട്ടില്‍ കയറി വധ ഭീഷണി മുഴക്കിയെന്നും ആക്രമിച്ചെന്നുമാണ് ശ്രീ റെഡ്ഡി പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. ഇരുപത്തിയൊന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു കേസില്‍ അറസ്റ്റിലായ സുബ്രഹ്മണി താന്‍ പോലീസ് പിടിയിലാകാന്‍ കാരണം ശ്രീ റെഡ്ഡിയാണെന്ന് ആരോപിച്ചാണ് നടിയുടെ ചെന്നൈയിലെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
നേരത്തെ തെലുങ്ക് സിനിമാ ലോകത്തെ ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തി വിവാദം സൃഷ്ടിച്ച താരമാണ് ശ്രീ റെഡ്ഡി. തെലുങ്ക് സൂപ്പര്‍ സ്റ്റാറായ നാനി, രാഘവ് ലോറന്‍സ്, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്, പ്രമുഖ സംവിധായകര്‍ മുരുകദോസ് തുടങ്ങി നിരവധിപ്പേര്‍ക്കെതിരെയാണ് താരം തെളിവുകള്‍ സഹിതം ലൈംഗിക ആരോപണം നടത്തിയത്.
Discussion about this post