മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. എക്സൈസ് ഉദ്യോഗസ്ഥര്‍ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നാലുപേരില്‍ നിന്നായി അഞ്ചര കിലോയിലധികം കഞ്ചാവ് പിടികൂടിയത്.
തമിഴ്നാട്ടില്‍ നിന്ന് മലബാറിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന നാലരക്കിലോ കഞ്ചാവുമായി തിരിപ്പൂര് സ്വദേശി ശിവനാണ് പിടിയിലായവരില്‍ പ്രധാനി. കോഴിക്കോടാണ് ഇവരുടെ പ്രധാന വിതരണകേന്ദ്രം. ഇയാളുടെ കൈവശമുണ്ടായിരുന്ന 8690 രൂപയും എടിഎം കാര്‍ഡും മൊബൈല്‍ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു.
അതേ സമയം അത്തോളി സ്വദേശിയായ സൂരജ്, സൗരവ് എന്നിവരില്‍ നിന്നായി 250 ഗ്രാമും, പുത്തനത്താണി കടുങ്ങാത്തുകുണ്ട് സ്വദേശി മുനീബുല്‍ ഹഖില്‍നിന്ന് 600 ഗ്രാം കഞ്ചാവും പിടികൂടി. തമിഴ്നാട്ടിലെ തേനി, കമ്പം പ്രദേശങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post