കോഴിക്കോട്: നിപാ വൈറസ് ഉണ്ടായിരുന്ന സമയത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. സ്ഥിരനിയമനം ആവശ്യപ്പെട്ടുള്ള നിരാഹാര സമരം ഇന്ന് വൈകീട്ടോടെയാണ് അവസാനിപ്പിച്ചത്.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ആരോഗ്യവകുപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ജോലി നല്‍കാമെന്ന മെഡിക്കല്‍ കോളേജ് അധികൃതരുടെ നിര്‍ദ്ദേശം സമരസമിതി അംഗീകരിക്കുകയായിരുന്നു.
Discussion about this post