കല്‍പ്പറ്റ: വയനാട്ടില്‍ ബാവലി ചെക്പോസ്റ്റിലെത്തിയ കാറില്‍ നിന്നും 30 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ചെക്പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
ഇതേ തുടര്‍ന്ന് എക്സൈസ് സംഘം പുറകെ എത്തിയപ്പോഴേക്കും കാറിലുണ്ടായവര്‍ ഓടി രക്ഷപ്പെട്ടു. സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചത്. എക്സൈസ് സ്ക്വാഡും ഇന്റലിജന്‍സ് വിഭാഗവുമാണ് പരിശോധന നടത്തിയത്.
Discussion about this post