തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നെന്ന മുന്നറിയിപ്പ് വന്നതോടെ, ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്കാന് സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചു.
ക്ഷാമബത്ത നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 16 മുതല്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടലുണ്ടായതും കുടിശിക നല്കാന് പണം അനുവദിച്ചതും.
നാലുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതോടെ യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചേക്കുമെന്നാണ് സൂചന.
Discussion about this post