തിരുവന്തപുരം: ഐഎഫ്എഫ്കെ മത്സര വിഭാഗത്തിലെ മലയാള സിനിമ സാന്നിധ്യമായ ഈമയൗ ഇന്ന് പ്രദര്‍ശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ വൈകിട്ട് 6:15നാണ് പ്രദര്‍ശിപ്പിക്കുക. സാങ്കേതിക തകരാറുകള്‍ മൂലം ടാഗോര്‍ തീയേറ്ററിലെ ഇന്നത്തെ എല്ലാ സിനിമകളും മാറ്റിവച്ചതിനെ തുടര്‍ന്ന് കലാഭവന്‍ തിയറ്ററിലാണ് പ്രദര്‍ശനം. കേരള സര്‍ക്കാരിന്റെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം, ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ സിനിമ ഐഎഫ്എഫ്കെയിലും മലയാളത്തിന്റെ പ്രതീക്ഷകളെ വര്‍ധിപ്പിക്കുകയാണ്.
അങ്കമാലി എന്ന പ്രദേശത്തിന് പുറത്തേക്ക് ‘ഭാഷയിലോ പശ്ചാത്തലത്തിലോ മാറ്റം വന്നാല്‍ ആസ്വാദന’ഭംഗി നഷ്ടപ്പെടുമായിരുന്ന സിനിമയാണ് അങ്കമാലി ഡയറീസ്. അതിലെ മികവ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് ചെല്ലാനവും അവിടുത്തെ ജീവിതം പകര്‍ത്തുന്നതിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി.
മരണത്തിലും ഒരാളെ സ്വതന്ത്രനാകാത്ത മതകേന്ദ്രങ്ങളും, മറ്റുള്ളവരിലേക്ക് അനുവാദമില്ലാതെ ഇടപെടുന്ന സമൂഹവും, മരണവീട്ടിലെ കപട മലയാളിയുമാണ് ചിത്രത്തിലൂടെ തുറന്നുകാട്ടപ്പെടുന്നത്. ഓരോ സാഹചര്യങ്ങളിലും ഏത് ഭാവത്തില്‍ പെരുമാറണമെന്ന് കാലങ്ങളായി ചിട്ടപ്പെടുത്തിയ വഴിയില്‍ സഞ്ചരിക്കുന്നതല്ലാതെ സ്വാഭാവികമായി പെരുമാറുന്നവര്‍ ആരെല്ലാമുണ്ട്!. കപടമായി പെരുമാറാത്ത മനുഷ്യര്‍ മറ്റുള്ളവരുടെ മുന്നില്‍ ഒറ്റപ്പെട്ടു പോകുന്ന സന്ദര്‍ങ്ങള്‍ അതനുഭവിക്കാത്തവര്‍ക്ക് വിഷയമാണോ! ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ മ യൗ.
Discussion about this post