അമ്പലപ്പുഴ: മകളുടെ വിവാഹം ക്ഷണിക്കാന്‍ പോയ പിതാവിന് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. എറണാകുളം മുളവുകാട് തെരുപ്പറമ്പില്‍ സലിം (48) ആണ് മരിച്ചത്.
തീരദേശ പാതയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ ലെവല്‍ ക്രോസിനടുത്ത് ഞായറാഴ്ച രാവിലെ 7:30 ഓടെയായിരുന്നു സംഭവം.
ഡിസംബര്‍ 23-ന് നടത്താന്‍ നിശ്ചയിച്ച മകള്‍ ഹബീബയുടെ വിവാഹം ക്ഷണിക്കാനായി ഭാര്യ സഹോദരിയുടെ വീട്ടില്‍ ശനിയാഴ്ച വൈകിട്ടാണ് സലിം എത്തിയത്. ഇന്ന് പുലര്‍ച്ചെ സമീപത്തെ ചായക്കടയില്‍ നിന്ന് മടങ്ങുമ്പോള്‍ ട്രെയിന്‍ തട്ടുകയായിരുന്നു.
ഏറെ കഴിഞ്ഞ് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പരിക്കേറ്റ നിലയില്‍ സലിമിനെ കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Discussion about this post