കൊച്ചി: അയ്യപ്പ ദര്‍ശനത്തിന് ആയി ശബരിമലയില്‍ പോകാന്‍ ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധം കനക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അകത്ത് തുടരുന്ന തൃപ്തിക്കെതിരെ ആളുകള്‍ ഫേസ്ബുക്കിലൂടെയും പ്രതിഷേധം അറിയിക്കുന്നുണ്ട്.
കൊച്ചി വിമാനത്താവളത്തില്‍ എത്തിയതായി അറിയിച്ചുള്ള തൃപ്തിയുടെ പോസ്റ്റിന്റെ താഴെ ഗോ ബാക്ക് മുദ്രാവാക്യങ്ങളാണ് ശബരിമലയില്‍ യുവതീ പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്നവര്‍ മുഴക്കുന്നത്. ഇതിനിടെയിലും എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്നാണ് തൃപ്തി ദേശായി തീരുമാനം അറിയിച്ചിരിക്കുന്നത്.
മറ്റ് അഞ്ച് സ്ത്രീകളും ഇവര്‍ക്കൊപ്പമുണ്ട്. സംഘം എത്തുന്നതറിഞ്ഞ് നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. വാഹനവും താമസ സൗകര്യവും ഉള്‍പ്പെടെ കേരള സര്‍ക്കാര്‍ സജ്ജീകരിക്കണമെന്ന ഇവരുടെ ആവശ്യം നേരത്തെ തന്നെ പോലീസ് തള്ളിയിരുന്നെങ്കിലും നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ വാഹനം സജ്ജീകരിച്ചിരുന്നില്ല. പ്രീ പെയ്ഡ് ടാക്സി വിട്ടുതരണമെന്ന് തൃപ്തിയും സംഘവും പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രീ പെയ്ഡ് ടാക്സി തൊഴിലാളികള്‍ ഇത് അംഗീകരിച്ചില്ല.
Discussion about this post