സ്വന്തം സഹോദരിക്ക് വേണ്ടി പൊന്തകാടിന്റെ രൂപം കെട്ടി സഹോദരി. ആരും കേട്ടാല്‍ ഒന്ന് ഞെട്ടും ഈ സഹേദരിയുടെ ത്യാഗ കഥ. സഹോദരിയോട് കാമുകന് വിവാഹാഭ്യര്‍ഥന നടത്തുന്നതിന്റെ ചിത്രം പകര്‍ത്താന്‍ വേണ്ടി ആവശ്യപ്പെട്ടതായിരുന്നു സഹോദരി. കാമുകന് അറിയാതെ ചിത്രം പകര്‍ത്താന്‍ സ്വാഭാവികത വേണമെന്ന് തോന്നിയതോടെയാണ് ഈ ത്യാഗം ചെയ്യാന്‍ ഇവര്‍ തെയാറായത്.
ആരെയും അതിശയിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു തേരേസ മാര്‍ക്കിന്റെ വേഷം. മൊത്തം
വൈക്കോലും കമ്പും ഇലകളും നാരുകളുമുള്ള ഒരു വേഷം. ഇങ്ങനെ കാട്ടില്‍ പോയി നിന്നാല്‍ ആരും തിരിച്ചറിയില്ലെന്ന് തേരേസ മനസ്സിലാക്കി. മാത്രമല്ല തന്റെ സഹോദരിയുടെ ആവശ്യം കൃത്യമായി നിറവേറ്റാനും കഴിയും. അങ്ങനെയാണ് അവള് വ്യത്യസ്തവേഷം അണിഞ്ഞ് ആ രംഗം പകര്‍ത്തിയത്. തേരേസ പൊന്തക്കാടില്‍ നിന്നും പകര്‍ത്തിയ ചിത്രത്തിന് ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. എന്നാല്‍ ഇതിനേക്കാള്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് സഹോദരി കെട്ടിയ വിചിത്രവേഷമാണ്.
Discussion about this post