എപ്പോഴും ടോയ്‌ലെറ്റില്‍ പോകേണ്ടി വരുന്നതിനെ തുടര്‍ന്ന് അസ്വസ്ഥതകളുമായെത്തിയ യുവതിയുടെ മൂത്രാശയത്തില്‍ ഗ്ലാസ് ടംബ്ലര്‍ കണ്ടെത്തി ഡോക്ടര്‍മാര്‍. യൂറിനറി ഇന്‍ഫെക്ഷനാണെന്ന ധാരണയില്‍ ആശുപത്രിയിലെത്തിയ നാല്പത്തിയഞ്ച്കാരിയില്‍ സ്‌കാനിംഗിലൂടെയാണ് ഗ്ലാസ് ടംബ്ലര്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്.
തുടരെ തുടരെ മൂത്രമൊഴിക്കേണ്ട വരിക, അറിയാതെ മൂത്രം പോകുക എന്നിവ പതിവായതോടെയാണ് ഇവര്‍ ഡോക്ടറെ സമീപിച്ചത്. ഇത്രയും നാള്‍ യൂറിനറി ഇന്‍ഫെക്ഷന്‍ ബാധിച്ചെന്ന ധാരണയില്‍ ഇവര്‍ മരുന്നും കഴിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ മൂത്ര സഞ്ചി പരിശോധിച്ചപ്പോഴാണ് എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഒരു ഗ്ലാസ്സില്‍ പൊതിഞ്ഞ വലിയ കല്ല് പോലൊരു വസ്തുവാണ് മൂത്രാശയത്തിലെന്ന് സ്‌കാനിംഗില്‍ തെളിഞ്ഞു. ഇതിന് എട്ട് സെന്റിമീറ്റര്‍ വീതിയുണ്ടെന്നും കണ്ടെത്തി.
Woman's 'UTI' was actually glass tumbler lodged in bladder for 4 years https://t.co/NoRy00HjYE pic.twitter.com/KjLSti55N6
— New York Post (@nypost) March 16, 2022
പിന്നീടാണ് താന്‍ ഗ്ലാസ് സെക്‌സ് ടോയ് ആയി നാല് വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്നുവെന്ന് യുവതി വെളിപ്പെടുത്തുന്നത്. വജൈനയില്‍ ഉപയോഗിക്കേണ്ടതിന് പകരം മൂത്രനാളിയില്‍ ഉപയോഗിച്ചതോടെ ഇത് മൂത്രസഞ്ചിയില്‍ കുടുങ്ങുകയായിരുന്നു. നാല് വര്‍ഷമായി മൂത്രസഞ്ചിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഗ്ലാസ്.
ഗ്ലാസ് കണ്ടെത്തിയതോടെ ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ടൂണീഷ്യന്‍ സിറ്റിയായ ഫാക്‌സിന്‌ലെ ഡോക്ടര്‍മാര് സിസ്‌റ്റോലിത്തോട്ടമി എന്ന തുറന്ന ശസ്ത്രക്രിയയിലൂടെയാണ് ഗ്ലാസ് പുറത്തെടുത്തത്. ഇത്തരം സംഭവങ്ങള്‍ അപൂര്‍മായി സംഭവിക്കാറുണ്ടെന്നും എന്നാല്‍ പുറത്തുപറയാനുള്ള മടി കാരണം ആളുകള്‍ ചികിത്സ തേടാറില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇങ്ങനെ ചികിത്സ വൈകി മൂത്രാശയവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ കലശലാവുമ്പോഴാണ് പലരും ഡോക്ടര്‍മാരെ സമീപിക്കുന്നത്.
Discussion about this post