ഗോവ: ഡല്‍ഹിക്കെതിരെ ഗോവയ്ക്ക് മിന്നും ജയം. ഗോവ മൂന്നു ഗോള്‍ തിരിച്ചടിച്ച് വീഴ്ത്തി. ഇതോടെ ആറു മത്സരങ്ങളില്‍ നിന്നായി 13 പോയിന്റോടെ എഫ്സി ഗോവ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. തോല്‍വിയോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ താഴേക്കു പതിച്ചു.
ഡല്‍ഹിക്കു വേണ്ടി ബിക്രംജിത് സിംഗും ലാലിയന്‍സുവാല ചാംഗ്തെയും സ്കോര്‍ ചെയ്തപ്പോള്‍ ഇരട്ടഗോള്‍ നേടിയ എഡു ബേഡിയയും ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസും ഗോവയെ വിജയത്തിലേക്ക് നയിച്ചു. ഗോവയുടെ മൈതാനമായ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ കളിച്ചത് ഡല്‍ഹിയും ജയിച്ചത് ഗോവയുമായിരുന്നു.
കുറഞ്ഞത് ആറു ഗോളിനെങ്കിലും വിജയിക്കാമായിരുന്ന മത്സരമാണ് ഫിനീഷിംഗിലെ പാളിച്ചമൂലം ഡല്‍ഹി കളഞ്ഞുകുളിച്ചത്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഗോളെന്നുറച്ച നാല് അവസരങ്ങളെങ്കിലും ഡല്‍ഹി പാഴാക്കി.
Discussion about this post