ന്യൂഡല്‍ഹി: സച്ചിന് തെണ്ടുല്‍ക്കര്‍ ഇരട്ടപ്പദവി വിവാദത്തില്‍ ഓംബുഡ്സ്മാന്റെ നോട്ടീസിന് മറുപടിയു കൊടുത്തു. മുംബൈ ടീമില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതിഫലം പറ്റുന്നില്ലെന്നും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ തീരുമാനം എടുക്കുന്ന തരത്തിലുള്ള ഒരു റോളും ചെയ്യുന്നില്ലെന്നും സച്ചിന് പറഞ്ഞു. ബിസിസിഐ ഓംബുഡ്സ്മാന് ഡികെ ജെയ്നിന് അയച്ച കത്തിലാണ് സച്ചിന് ഇക്കാര്യം പറഞ്ഞത്.
ഓംബുഡ്സ്മാന് ഡികെ ജെയ്ന്‍ സച്ചിനും മുന്‍താരം വിവിഎസ് ലക്ഷ്മണിനും ഓംബുഡ്സ്മാന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഓംബുഡ്സ്മാന് വിശദീകരണം ആവശ്യപ്പെട്ടത് ഐപിഎല്‍ ഉപദേശക സമിതിയിലും ക്രിക്കറ്റ് ഉപദേശക സമിതിയിലും സച്ചിന് ഒരുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്. ഏപ്രില്‍ 28നകം മറുപടി നല്‍കാനും ഓംബുഡ്സ്മാന് നിര്‍ദേശം നല്‍കിയിരുന്നു. ഓംബുഡ്സ്മാന്റെ നോട്ടീസ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് അംഗമായ സഞ്ജീവ് ഗുപ്ത നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു.
എന്നാല്‍ സച്ചിന് പ്രവര്‍ത്തിക്കുന്നത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകന് എന്ന പോസ്റ്റിലാണ്. ലക്ഷ്മണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റേയും ഉപദേശകനാണ്. നേരത്തെ സമാന കേസില്‍ സൗരവ് ഗാംഗുലിക്കും ഓംബുഡ്സ്മാന് നോട്ടീസ് അയച്ചിരുന്നു. മൂന്നു പേരും അംഗങ്ങളായ ക്രിക്കറ്റ് ഉപദേശക സമിതി രൂപീകരിച്ചത് 2017ലാണ്.
Discussion about this post