ദുബായ്: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12-ല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഞാണിന്മേല് ക
കളിയാണ്. ശേഷിക്കുന്ന മത്സരങ്ങളൊന്നില്‍ ന്യൂസീലന്‍ഡ് പരാജയപ്പെട്ടാല്‍ മാത്രമെ ഇന്ത്യയ്ക്ക് തുടര്‍ സാധ്യതകളൊള്ളൂ.
നമീബിയക്കും അഫ്ഗാനിസ്താനുമെതിരേയാണ് ന്യൂസീലന്‍ഡിന്റെ ഇനിയുള്ള മത്സരങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ന്യൂസീലാന്‍ഡ് തോല്‍ക്കണം. നമീബിയയോട് തോല്‍ക്കാനുള്ള സാധ്യത വിരളമാണെങ്കിലും അഫ്ഗാനിസ്താന് കരുത്ത് കാണിച്ചാല്‍ ഇന്ത്യയ്ക്ക് രക്ഷപ്പെടാവുന്നതാണ്.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ബൗളര്‍ ആര് അശ്വിന്റെ പരാമര്‍ശം ഏറെ ശ്രദ്ധേയമാവുകയാണ്. പരിക്കിന്റെ പിടിയിലായ അഫ്ഗാന് സ്പിന്നര്‍ മുജീബുര്‍ റഹ്മാന് ഇന്ത്യ മെഡിക്കല്‍ സഹായം നല്‍കാമെന്നാണ് അശ്വിന്റെ കമന്റ്.
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുജീബ് ടീമിന് പുറത്തായിരുന്നു.
മുജീബുര്‍ റഹ്മാന് വേഗത്തില്‍ സുഖം പ്രാപിച്ചാല്‍ ന്യൂസീലന്‍ഡിനെതിരേ അഫ്ഗാന്റെ ബൗളിങ് കരുത്ത് കൂടും. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് അശ്വിന്റെ ട്വീറ്റ്.
Discussion about this post