ന്യൂഡല്‍ഹി : ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഐപിഎല്‍ പതിനാലാം സീസണിലെ അവസാന മത്സരങ്ങളില്‍ യുഎഇയിലെ സ്റ്റേഡിയങ്ങളില്‍ കാണികള്‍ക്ക് ഭാഗികമായി പ്രവേശനം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചു.
മത്സരങ്ങള്‍ ആരംഭിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ബിസിസിഐയുടെ പ്രഖ്യാപനം. ഇന്ന് മുതല്‍ ഐപിഎല്‍ വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. ഞായറാഴ്ച ദുബായില്‍ നടക്കുന്ന മുംബൈ-ചെന്നൈ മത്സരത്തോടെയാണ് ഐപിഎല്‍ പതിനാലാം സീസണിലെ മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിക്കുന്നത്. സീസണിലെ അവശേഷിക്കുന്ന 31 മത്സരങ്ങള്‍ക്കാണ് യുഎഇയില്‍ വേദിയൊരുങ്ങുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.
കോവിഡ് പ്രോട്ടോക്കോളും യുഎഇ സര്‍ക്കാരിന്റെ നിന്ത്രണങ്ങളും പാലിച്ചാണ് മത്സരങ്ങള്‍ നടത്തുകയെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കൂ. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐപിഎല്‍ ഗാലറികള്‍ ആരാധകര്‍ക്കായി തുറക്കുന്നത്.
Discussion about this post