നെയ്റോബി: ലോക അത്ലറ്റിക്സ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. മലയാളി താരം അബ്ദുൾ റസാഖ് ഉൾപ്പെട്ട ഇന്ത്യൻ ടീമിന് വെങ്കല മെ#ൽ ലഭിച്ചു.
ഇന്ത്യ 3:20.60 സമയത്തിലാണ് ഫിനിഷ് ചെയ്തത്. അബ്ദുൾ റസാഖിന് പുറമെ പ്രിയാ മോഹൻ, സമ്മി, കപിൽ എന്നിവരായിരുന്നു ടീമിലെ മറ്റ് അത്ലറ്റുകൾ. മത്സരത്തിൽ നൈജീരിയ സ്വർണവും പോളണ്ട് വെള്ളിയും സ്വന്തമാക്കി.
When 🇮🇳 Barath, Priya, Summy and Kapil combined to bring home the 🥉 U20 World Championships mixed 4x400m relay bronze. 👏🏽
🎥 World Athletics pic.twitter.com/9s0Foz8I6M
— The Field (@thefield_in) August 18, 2021
അതേസമയം, ലോക ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ റിലേ ടീം സ്വർണം നേടുമെന്നാണ് പ്രതീക്ഷയെന്ന് മലയാളി താരം അബ്ദുൾ റസാഖിന്റെ പരിശീലകൻ കെ സുരേന്ദ്രൻ മുമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
കോവിഡിനെ അതിജീവിച്ചാണ് റസാഖ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. പരിമിതമായ സൗകര്യങ്ങളിലായിരുന്നു പരിശീലനമെന്നും പരിശീലകൻ പ്രതികരിച്ചിരുന്നു.
Discussion about this post