കൊച്ചി: മാമരം കോച്ചുന്ന തണുപ്പാണ് ഇപ്പോള്‍ കേരളത്തിന്റെ നാനാഭാഗങ്ങളിലും ഉള്ളത്. പുറത്തിറങ്ങാന്‍ മടിച്ച് മൂടി പുതച്ച് കിടക്കുവാനാണ് ഇന്ന് മലയാളി മനസ് ആഗ്രഹിക്കുന്നത്. തണുപ്പിന്റെ ഭീകരത നാനാഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ചിരിപ്പിക്കുന്ന ക്യൂട്ട് വാവയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
മൂന്നാറും കുമളിയും പോലെയുള്ള കുന്നിന് പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി വരെ എത്തി നില്‍ക്കുകയാണ്. തണുപ്പും തണുപ്പന്‍ പ്രദേശങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോഴാണ് ഭീകരതയെ ചിരിപ്പിച്ചു കൊണ്ട് ഒരു വാവ എത്തിയത്. സംഭവം സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. കൊഞ്ചിച്ചും ലാളിച്ചും വാവയെ മീഡിയാസും ഏറ്റെടുത്തിട്ടുണ്ട്.
തണുത്ത് വിറച്ചിരിക്കുന്ന സമയത്ത് അമ്മ പിടിച്ചങ്ങ് ഒരു കുളി കുളിപ്പിച്ചു. സുന്ദരനായെങ്കിലും തണുപ്പിനെ മറികടക്കാന്‍ പറ്റിയില്ല. കുഞ്ഞു ചുണ്ടുകള്‍ കൂട്ടിയിടിച്ച് ഒച്ചയുണ്ടാക്കുമ്പോള് അത് ക്യാമറാ കണ്ണുകള്‍ ഒപ്പിയെടുത്തു. കുഞ്ഞാവയുടെ മുഖത്തെ ഭാവവും തണുപ്പും എല്ലാം കൂടിച്ചേരുമ്പോള്‍ സംഗതി ഉഷാറാണ്.
സോഷ്യല്‍ മീഡിയയില്‍ ആരോ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലൈക്കിലേറുകയും ചെയ്തിട്ടുണ്ട്. തണുപ്പിന്റെ കാഠിന്യം വിവരിക്കാന്‍ ഇതിലും വലിയ തെളിവ് വേറെ വേണമെന്നു തോന്നുന്നില്ല എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്.
Discussion about this post