മസ്കറ്റ്: ഒമാനില്‍ സീബ് ബീച്ച് മേളയ്ക്ക് വന്‍ സ്വീകരണം. ഒമാന്‍ വിനോദ സഞ്ചാര മന്ത്രാലയവും മസ്കറ്റ് നഗരസഭയും ചേര്‍ന്നാണ് ഒരുക്കുന്നത്. വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നാണ് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന മേളയുടെ പ്രതീക്ഷ.
കാല് ലക്ഷത്തോളം വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാനില്‍ ഇന്നലെ തുടങ്ങിയ മേള ഒന്‍പതിന് അവസാനിക്കും. പ്രാദേശിക ചെറുകിട സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി സ്വദേശിക്കും വിദേശിക്കും ഒരു പോലെ ഗുണം നല്‍കിക്കൊണ്ടാണ് മേള ഒരിക്കിയിരിക്കുന്നത്.
നൂതനമായ അവതരണത്തിലൂടെ രാജ്യത്തെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന സീബ് ബീച്ച് മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലങ്ങളും യുവാക്കള്‍ക്കായി കായിക മത്സരങ്ങളും കലാപരിപാടികളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
Discussion about this post