മനാമ: ബഹ്റൈനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് കിരീടാവകാശി. രാജ്യത്തെ എല്ലാവരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ പറഞ്ഞു. വ്യാഴാഴ്ച നടന്ന ഏകോപന സമിതി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ 27 മെഡിക്കല്‍ സെന്ററുകള്‍ വഴി വാക്സിന് വിതരണം ചെയ്യും. ദിവസേന 5,000-10,000 വാക്സിനേഷനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് ലഭ്യമാക്കുക.
അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോ എന്ടെക്കും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ്-19 വാക്സിന് ഡിസംബര്‍ നാലിന് ബഹ്റൈന്‍ അനുമതി നല്‍കിയിരുന്നു. ഫൈസര്‍ വാക്സിന്, യുകെയ്ക്ക് ശേഷം ലോകത്ത് അനുമതി നല്കിയ രണ്ടാമത്തെ രാജ്യമാണ് ബഹ്റൈന്‍
Discussion about this post