ദുബായ്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനടക്കമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ ഷോപ്പുകലിലടക്കം പോകാന്‍ മൂന്ന് ദിവസത്തിലൊരിക്കലാക്കിയതായാണ് വിവരം.
പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ പോകാന്‍ അഞ്ച് ദിവസത്തിലൊരിക്കല്‍ മാത്രമേ അനുമതി നല്‍കുകയുള്ളൂ. പുറത്തിറങ്ങുന്നതിനായി പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ പറയുന്നു. അതേസമയം യുഎഇയില്‍ ഇതുവരെ 5825 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 35 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
ലേബര്‍ക്യാംപുകളിലും ഒറ്റമുറികളിലും കഴിയുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കിടയിലെ രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Discussion about this post