പ്രാഗ്: വീട്ടില്‍ വളര്‍ത്തിയ സിംഹങ്ങള്‍ ഉടമയെ കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ചെക്ക് റിപ്പബ്ളിക്കാലാണ് സിംഹങ്ങള്‍ ഉടമയെ കൊലപ്പെടുത്തിയത്. ഒന്‍പത് വയസ്സുള്ള ആണ്‍സിംഹത്തിന്റെയും അതിന്റെ ഇണയായ പെണ്‍സിംഹത്തെയും ആക്രമണത്തിലാണ് മൈക്കിള്‍ പ്രസേക് എന്ന മുപ്പത്തിമൂന്നുകാരന് കൊല്ലപ്പെട്ടത്.
2016 മുതലാണ് മൈക്കിള്‍ ആണ്‍സിംഹത്തെ വീട്ടില്‍ വളര്‍ത്താന്‍ ആരംഭിച്ചത്.എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് പെണ്സിംഹത്ത വളര്‍ത്താന്‍ തുടങ്ങിയത്. രണ്ട് സിംഹങ്ങളെയും പ്രത്യേകം കൂട്ടിലാണ് വളര്‍ത്തിയിരുന്നത് എന്ന് ഇയാളുടെ അയല്‍വാസികള്‍ പോലീസിന് മൊഴി നല്കി.
സിംഹത്തിന്റെ കൂടിനുള്ളിലാണ് മൈക്കിളിന്റെ മൃതദേഹം കാണപ്പെട്ടത്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി സിംഹങ്ങളെ വെടിവച്ചു കൊന്നതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
Discussion about this post