ചൈനയിലെ ഒരു കാഴ്ച ബംഗ്ലാവില്‍ അപകടകാരികളായ പാണ്ടകളുടെ നടുവില്‍ എട്ടുവയസുകാരി വീണു. താഴ്ചയുള്ള കിടങ്ങിലേക്ക് വീണ കുട്ടിയുടെയടുത്തേക്ക് പാണ്ടകള്‍ നീങ്ങി. ചുറ്റുമുള്ള ആളുകളും സുരക്ഷ ജീവനക്കാരും കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു.
അതേസമയം പാണ്ടകള്‍ അവളെ ഉപദ്രവിച്ചില്ല. സുരക്ഷാ ജീവനക്കാര്‍ നീണ്ട വടി ഉപയോഗിച്ച് അവളെ പിടിച്ച് കയറ്റാന്‍ ശ്രമിച്ചു. ഒടുവില്‍ പേടിച്ച് നിലവിളിച്ച കുട്ടിയെ സുരക്ഷാജീവനക്കാരന്‍ വേലിയിളക്കി, അതിലൂടെ കൈയ്യിട്ട് കുട്ടിയെ എടുത്തുകയറ്റി. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.