ക്രോയ്ഡോണ്‍: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് സൗത്ത് ലണ്ടനിലെ ക്രോയ്ഡോണില്‍ മൂന്ന് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊന്നു. കാറില്‍ ബഹളമുണ്ടാക്കിയ കാമുകിയുടെ മകനെ സീറ്റിനിടയില്‍ പെടുത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ആല്‍ഫി ലാബ് എന്ന മൂന്നുവയസ്സുകാരനണ് ശ്വാസം മുട്ടി മരിച്ചത്. സംഭവത്തില്‍ ആല്‍ഫിയുടെ അമ്മ ഇരുപത്തിമൂന്നുകാരിയായ ആഡ്രിയാന്‍ ഹോവറിനെയും കാമുകന് സ്റ്റീഫന്‍ വാട്ടേഴ്സണിനേയും പോലീസ് അറസ്റ്റ് ചെയ്തു.
സൂഹൃത്തുക്കളോടും കാമുകിയോടെപ്പം അവധി ആഘോഷിക്കുന്നതിനിടയായിരുന്നു സംഭവം. ആഡംബര വാഹനമായ ഓഡി എ4 കാറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ യാത്രയുടെ തുടക്കം മുതലെ സ്റ്റീഫന്‍ കുഞ്ഞിനെക്കുറിച്ചോര്‍ത്ത് അസ്വസ്ഥനായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കാറിനുള്ളില്‍ വച്ച് കരഞ്ഞ് ശബ്ദമുണ്ടാക്കിയ മൂന്ന് വയസുകാരനെ അമ്മ മുഖത്ത് അടിച്ചിരുന്നുവെന്നും സഹയാത്രികര്‍ പോലീസിന് മൊഴി നല്കി.
അതെസമയം സ്ഥലമില്ലെന്ന് പറഞ്ഞ കുട്ടിയെ വിരട്ടാന്‍ വേണ്ടി സീറ്റ് പിന്നിലേക്ക് നീക്കിയിട്ടതാണെന്നാണ് സ്റ്റീഫന്‍ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞത്. എന്നാല്‍ സീറ്റ് മുന്പോട്ട് നീക്കിയിടാന്‍ സ്റ്റീഫനോട് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയ്യാറായില്ലെന്ന് കാറില്‍ കൂടെയുണ്ടായിരുന്നവര്‍ വിശദമാക്കി. ശ്വാസം മുട്ടി അബോധാവസ്ഥയില്‍ ആയിട്ട് കൂടി അമ്മ ശ്രദ്ധിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇതിന് മുന്‍പും ആഡ്രില് ക്രൂരമായി പെരുമാറിയിരുന്നതായി അയല്‍ക്കാര്‍ വിശദമാക്കി.
Discussion about this post