ന്യൂയോര്‍ക്ക്: ഇന്ദ്രാ നൂയിക്ക് ഏഷ്യ സൊസൈറ്റിയുടെ 2018 ലെ ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. പെപ്സികോ കമ്പനി മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഇന്ദ്രാ നൂയിക്ക് ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് അവാര്‍ഡ് സമ്മാനിച്ചു.
പന്ത്രണ്ടുവര്‍ഷം സോഫ്റ്റ് ഡ്രിങ്ക് ആന്റ് സ്നാക്ക് കമ്പനി ചെയര്‍മാനും സിഇഒയുമായി പ്രവര്‍ത്തിച്ച ഇന്ദ്രയുടെ സേവനങ്ങളെ ക്ലിന്റണ് പ്രശംസിച്ചു. കമ്പനി ഷെയര്‍ ഹോള്‍ഡേഴ്സിന് കൂടുതല്‍ ലാഭം ഉണ്ടാക്കികൊടുക്കുന്നതിലല്ല സമൂഹത്തിന് ആകമാനം ഗുണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് ഇന്ദ്ര പറഞ്ഞു.
Discussion about this post