ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസകൊണ്ട് മൂടിയ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് ടെന്നീസ് ഇതിഹാസം മര്‍ട്ടിന നവരത്തിലോവ. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. അമിത് ഷായുടെ പരാമര്‍ശം അടുത്ത തമാശ എന്നാണ് താരം കുറിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോ#ി ഒരു ഏകാധിപതി അല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നേതാവാണെന്നുമുള്ള അമിത് ഷായുടെ വാക്കുകകളടങ്ങിയ വാര്‍ത്താ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മര്‍ട്ടിനയുടെ പ്രതികരണ. ‘അടുത്ത തമാശ’യെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
And for my next joke …😳🤡 https://t.co/vR7i5etQcv
— Martina Navratilova (@Martina) October 10, 2021
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണാധികാരിയായി 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ സന്‍സാദ് ടിവിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രശംസ.
Discussion about this post