മാരക്കാന: ഖത്തറിൽ 2022ൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് തന്ഡറെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന പ്രതികരണവുമായി ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയർ. ‘നെയ്മർ ആൻഡ് ദി ലൈൻ ഓഫ് കിംഗ്സ്’ എന്ന ഡോക്യൂമെന്ററിയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘ഖത്തറിലേത് എന്റെ അവസാനത്തെ ലോകകപ്പാകുമെന്ന് ഞാൻ കരുതുന്നു. അവസാനത്തെ ലോകകപ്പെന്ന പോലെയാണ് ഞാൻ സമീപിക്കുന്നത്. കൂടുതൽ കാലം കളിക്കാനുള്ള മനസാന്നിധ്യം എനിക്കുണ്ടോയെന്ന് അറിയില്ല,’- നെയ്മർ പറഞ്ഞു.
ലോകകപ്പ് നേടാൻ തനിക്കാവുന്നതെല്ലാം ചെയ്യുമെന്നും നെയ്മർ പറഞ്ഞു. 9 കാരനായ നെയ്മർ ബ്രസീലിനായി 2010 ലാണ് അരങ്ങേറിയത്. 114 മത്സരങ്ങളിൽ കളത്തിലിറങ്ങിയ നെയ്മർ 69 ഗോളുകളും ടീമിനായി നേടി.
Discussion about this post