കൊവിഡ് മഹാമാരി കാലത്ത് ക്രിസ്മസ് ദിനത്തില്‍ വേണ്ടി പ്രത്യേകമായി മാസ്കിട്ട സാന്തക്ലോസിനെ ജനം ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ മാസ്കില്ലാതെ വാക്സിന് പിടിച്ചു നില്ക്കുന്ന ചോക്ളേറ്റ് മുയലച്ചന്മാരാണ് നിറയുന്നത്. ഈസ്റ്ററിനോട് അടുപ്പിച്ചാണ് ഈ ചോക്ളേറ്റ് പരീക്ഷണങ്ങള്‍ നടത്തുന്നത്.
പ്രമുഖ ഹംഗേറിയന്‍ ഷെഫായ ലാസ്ലോ റിമോസിയാണ് ഈ ചോക്ളേറ്റ് മുയലച്ചന്മാരെ തയ്യാറാക്കിയത്. ഇറ്റാലിയന്‍ ചോക്ളേറ്റ് കൊണ്ട് തയ്യാറാക്കിയ ഇതില്‍ വെള്ളി നിറത്തിലുള്ള ഫുഡ് കളറിങ്ങ് കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
കൊറോണ എത്തിയത്തോടെ റിമോസിയുടെ ബിസിനസ്സ് വലിയ നഷ്ടത്തിലായിരുന്നു. ക്രിസ്മസ്സിന് തയ്യാറാക്കിയ മാസ്ക്ക് സാന്താക്ലോസ് വലിയ രീതിയില്‍ ഹിറ്റായി. പിന്നാലെയാണ് മറ്റൊരു പരീക്ഷണം കൂടി നടത്തുന്നത്. വാക്സിന് പിടിച്ച് നില്‍ക്കുന്നതിനോടൊപ്പം സാധാരണ മുയലച്ചന്മാരെയും റിമോസി തയ്യാറാക്കുന്നുണ്ട്.
Discussion about this post