ലഖ്നൗ: തണുപ്പ് മാറ്റാന്‍ പിതാവിന്റെ ബിസ്കറ്റ് ഫാക്ടറിയിലെ ബോര്‍മയില്‍ കയറിയ കുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം. 9ാം ക്ലാസുകാരനായ ദീപകിനാണ് ദാരുണാന്ത്യം. വീടിന്റെ തറനിരപ്പിനു താഴെയുള്ള ബോര്‍മയില്‍ ഇറങ്ങിയ ഉടന്‍ വാതില്‍ അടയുകയായിരുന്നു. ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
Discussion about this post