മാഞ്ചസ്റ്റര്‍: ഒരു ബോട്ടില്‍ ബിയര്‍ കുടിച്ച് കഴിഞ്ഞപ്പോഴേക്കും പൊടിഞ്ഞത് ലക്ഷങ്ങള്‍. ഓസ്ട്രേലിയക്കാരനായ പീറ്റര്‍ ലലോര്‍ എന്നയാളിനാണ് ഒരു ബിയര്‍ കാരണം 99,983.64 ഡോളര്‍ (48.56 ലക്ഷം രൂപ) നഷ്ടമായത്.
ഒരു ബോട്ടിലിന് മുടക്കിയത് 50 ലക്ഷത്തോളം രൂപയാണെന്ന് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പീറ്ററിനു മനസിലായത്. ട്വിറ്ററിലൂടെ പീറ്റര്‍ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
സംഭവത്തെ കുറിച്ച് പീറ്ററിന്റെ കുറിപ്പ് ഇങ്ങനെ:
ബിയര്‍ അടിച്ചതിനു ശേഷം ബില്ലുമായി യുവതിയായ വെയിറ്റര്‍ എത്തി. കണ്ണട എടുക്കാത്തതിനാല്‍ ബില്ലിലെ തുക കൃത്യമായി വായിക്കാന്‍ സാധിച്ചില്ല. ഇതിനിടെ മെഷീന് തകരാര്‍ ആണെന്നും ബില്ലില്‍ എന്തോ പിശകുണ്ടെന്നും വെയിറ്റര്‍ അറിയിച്ചു. കാര്‍ഡ് നല്കിയ ശേഷം ബില്‍ കോപ്പി പോലും വേണ്ടെന്നു പറഞ്ഞാണ് ബാര്‍ ഹോട്ടലില്‍ നിന്നും ഇറങ്ങിയത്.
എങ്കിലും എന്തോ പ്രശ്നമുണ്ടല്ലോയെന്നു കരുതി ഒരു ബിയറിന് എത്ര രൂപയാണെന്ന് ബാറിലെ അറ്റന്‍ഡറോട് ചോദിച്ചു. എന്നാല്‍ മറുപടി നല്കാന് അയാളും തയാറായില്ല. ബില്ലില്‍ തകരാറുണ്ടെന്നും അതു പരിഹരിച്ചതാണെന്നും അതിനിടയിലും വെയിറ്റര്‍ അറ്റന്‍ഡറോട് പറയുന്നുണ്ടായിരുന്നു.
പിന്നീട് വീട്ടില്‍ നിന്നും ഭാര്യ വിളിച്ചപ്പോഴാണ് അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടമായെന്നു മനസിലായത്. 99,983.64 ഡോളറാണ് അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചിരിക്കുന്നത്. കൂടാതെ പ്രോസസിംഗ് ചാര്‍ജായി 2,499.59 ഡോളറും നഷ്ടമായെന്നും ഭാര്യ അറിയിച്ചു.
See this beer? That is the most expensive beer in history.
I paid $99,983.64 for it in the Malmaison Hotel, Manchester the other night.
Seriously.Contd. pic.twitter.com/Q54SoBB7wu
— Peter Lalor (@plalor) 5 September 2019
Discussion about this post