ഇടുക്കി: ജില്ലയില്‍ 99 ശതമാനം ആളുകള്‍ക്കും പ്രളയദുരിതാശ്വാസം വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്. പ്രളയം വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്ക് 99 ശതമാനം പരിഹാരം കാണുവാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയും ആര്‍ക്കെങ്കിലും പ്രളയദുരിതാശ്വാസം സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ നേരിട്ട് കണ്ട് സമര്‍പ്പിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച താക്കോല്‍ദാന കര്‍മ്മത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹഭവനം പദ്ധതിയിലൂടെ സ്കൂള്‍ അധ്യാപകരുടെയും പിറ്റിഎയുടെയും സന്നദ്ധ സംഘടനയായ ഹോപിന്റെയും സംയുക്ത സഹകരണത്തോടെയാണ് പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ പണി പൂര്‍ത്തികരിച്ച രണ്ട് വീടുകളുടെ താക്കോല്‍ദാനമാണ് നിര്‍വ്വഹിച്ചത്. സ്നേഹഭവനത്തിന് സൗജന്യമായി സ്ഥലം നല്കിയ ജിബി കുളത്തിനാല്‍, ലാല്‍-നിഷ ദമ്പതികള്‍, എസ്എബിഎസ് ആരാധനാ സമൂഹം തുടങ്ങിയവരെ ആദരിക്കുകയും ചെയ്തു.
Discussion about this post