കോട്ടയ; ചരിത്രം തിരുത്തി കുറിച്ച് ട്രാന്‍സ്ജെന്‍ഡറുകളായ അവന്തികയും, ഷാന നവാസും. അവഗണനകളെ മറികടന്ന് പഠനം മുന്നോട്ട് കൊണ്ട്പോവാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇതിനായി സിഎംഎസ് കോളേജില്‍ അഡ്മിഷനും നേടി കഴിഞ്ഞു. മികച്ച വരവേല്‍പ്പാണ് കോളേജ് അധികൃതരില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ചത്. പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിലാണ് സഹപാഠികളും.
റോസാപ്പൂ നല്‍കിയാണ് തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരികളെ അവര്‍ വരവേറ്റത്. പെണ്‍കുട്ടികള്‍ക്കൊപ്പം തന്നെ ആദ്യ ബഞ്ചില്‍ ഇവര്‍ക്ക് ഇരിക്കുവാനുള്ള ഇടവും നല്കി. എംജി സര്‍വകലാശാല സംവരണം ചെയ്തിട്ടുള്ള സീറ്റിലാണ് ഇവര്‍ക്ക് അഡ്മിഷന് ലഭിച്ചിരിക്കുന്നത്. പാലാ സ്വദേശിയായ അവന്തിക(23) ഒന്നാം വര്‍ഷ ബിഎ ഹിസ്റ്ററിക്കും, എറ്റുമാനൂര്‍ അതിരമ്പുഴ സ്വദേശിയായ ഷാന നവാസ്(20) ഒന്നാം വര്‍ഷ ബിഎ ഇക്കണോമിക്സിനുമാണ് ഇവര്‍ അഡ്മിഷനെടുത്തത്.
ചരിത്രത്തില്‍ ആദ്യമായാണ് സിഎംഎസ് കോളേജില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ പ്രവേശനം നേടുന്നത്. മൂന്നുവര്‍ഷം നന്നായി പഠിക്കണം, ഒരു ലക്ചറര്‍ ആകണം എന്നാണ് ഷാന നവാസിന്റെ ആഗ്രഹം. സമൂഹത്തില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഏറെ അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഇരുവര്‍ക്കും. രണ്ട് പേര്‍ക്കും ഉന്നത തലങ്ങളില്‍ എത്താനാണ് ആഗ്രഹം. സിവില്‍ സര്‍വീസ് പരീക്ഷ എഴുതണമെന്നാണ് തന്റെ ആഗ്രഹമെന്ന് അവന്തിക പറഞ്ഞു.
Discussion about this post