നീണ്ടകര: മകളുടെ വിവാഹ ദിനത്തില്‍ പാടിമുഴുവിപ്പിക്കാതെ മരണപ്പെട്ട വിഷ്ണുപ്രസാദ് എന്ന പോലീസുകാന് മരണപ്പെട്ടത് ഏവരെയും കണ്ണീരിലാഴ്ത്തിയ ഒന്നാണ്. സ്വപ്നം കണ്ടതു പോലെ മകളുടെ വിവാഹം അതിഭംഗീരമായി തന്നെ നടന്നു. പക്ഷേ അത് കാണാനുള്ള ഭാഗ്യം പിതാവായ വിഷ്ണു പ്രസാദിന് ലഭിച്ചില്ല. അച്ഛന്റെ വിയോഗം അറിയാതെയാണ് മകള്‍ ആര്‍ച്ച വിവാഹ മണ്ഡപത്തിലേയ്ക്ക് നടന്നു കയറിയത്.
അച്ഛന് ഐസിയുവിലാണ്, കുഴപ്പമില്ലെന്ന് പറഞ്ഞാണ് ആര്‍ച്ചയെ കല്യാണത്തിന് ഒരുക്കി ഇറക്കിയത്. വിഷ്ണു പ്രസാദിന്റെ വിയോഗം ഭാര്യയും ആര്‍ച്ചയുടെ സഹോദരിയും അറിഞ്ഞിരുന്നില്ല. എന്നാല്‍ അച്ഛന്റെ അഭാവം ആര്‍ച്ചയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. തന്നെ കൈപിടിച്ച് ഏല്‍പ്പിക്കാന്‍ അച്ഛന് ഇല്ലാതിരുന്നതാണ് ഏറെ വേദനിപ്പിച്ചത്. ഒടുക്കം അവള് അച്ഛന്റെ വിയോഗം അറിഞ്ഞു. കണ്ണീര് അടക്കാനാകാതെ മനസില്‍ ആയിരം വട്ടം മാപ്പ് പറഞ്ഞ് അവള് എത്തി.
അവസാനമായി തന്റെ പ്രിയ അച്ഛന് അന്ത്യചുംബനം നല്കി യാത്രയാക്കി. ഇതോടെ നാട് കണ്ണീര് കടലായി മാറി. മകളുടെ വിവാഹത്തലേന്ന് നടന്ന ഗാനമേളയില്‍ പാടുന്നതിനിടെയാണ് വിഷ്ണു പ്രസാദ് കുഴഞ്ഞു വീണത്. താഴത്തുരുത്ത് ചമ്പോളില്‍ വീട്ടുവളപ്പില്‍ തിങ്കളാഴ്ച വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. തിങ്കളാഴ്ച വൈകീട്ട് ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വീട്ടിലെത്തിയപ്പോള്‍ നാടും നഗരവും കൂട്ടക്കരച്ചിലിലായി. വിഷ്ണുപ്രസാദിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവരും വിങ്ങിപ്പൊട്ടി പോയി. അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ഒരു നാട് തന്നെയാണ് ഒഴുകി എത്തിയത്.
Discussion about this post