തിരുവനന്തപുരം: സംസ്ഥാനത്ത് സവാളയ്ക്ക് വന്‍ വിലക്കുറവ്. മിക്ക സ്ഥലങ്ങളിലും ഒരു കിലോ സവാളയ്ക്ക് 7 രൂപയായി വില കുറഞ്ഞു. വേറെ ചില പ്രദേശങ്ങളില്‍ അഞ്ച് രൂപയാണ് ഒരു കിലോ സവാളയ്ക്ക് വില. രണ്ടാഴ്ച മുമ്പ് 15-20 രൂപയായിരുന്നു കേരളത്തില്‍ സവാളയുടെ വില.
അതേസമയം കൊച്ചി പോലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും പഴയ വില തന്നെയാണെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക് സവാള വരുന്നതാണ് വില കുറയാന്‍ കാരണം.
Discussion about this post