നാദാപുരം: മദ്രസ വിട്ടു വീട്ടിലേക്കു പോയിരുന്ന സഹോദരിമാര്‍ക്ക് വഴിയില്‍ കിടന്ന ബോംബ് പൊട്ടി പരുക്ക്. വളയം ചെറുമോത്ത് ഒപി മുക്കിനു സമീപമാണ് അപകടം. കുറിച്ചിക്കണ്ടിയില്‍ ഒപി മുജീബിന്റെ മക്കളായ ഫാത്തിമ (9), നാദിയ (7) എന്നിവര്‍ക്കാണു രാവിലെ ഒമ്പതോടെ പരുക്കേറ്റത്.
ഫാത്തിമയുടെ ദേഹത്തു ബോംബിന്റെ അവശിഷ്ടം തുളച്ചുകയറിയതിനാല്‍ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നാദിയയ്ക്കു പൊള്ളലേറ്റു.
വഴിയില്‍ കണ്ട വസ്തു കാലുകൊണ്ടു തട്ടിയപ്പോള്‍ മതിലില്‍ പതിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിസരമാകെ പുക നിറഞ്ഞു. സ്ഫോടനമുണ്ടായ ഉടന്‍ കുട്ടികള്‍ പിന്തിരിഞ്ഞോടിയെങ്കിലും തളര്‍ന്നു റോഡില്‍ വീണു. സ്റ്റീല്‍ ബോംബാണു പൊട്ടിയതെന്നു പോലീസ് അറിയിച്ചു
Discussion about this post