തിരുവനന്തപുരം: മോഹന്‍ലാലിനെ വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് . ആര്‍എസ്എസ് പിന്തുണയോടെ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന് അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് പികെ കൃഷ്ണദാസ് നിലപാട് അറിയിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണനെയും പികെ കൃഷ്ണദാസ് രൂക്ഷമായി വിമര്‍ശിച്ചു. ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസാണെന്ന കോടിയേരിയുടെ പ്രസ്താവന 48 മണിക്കൂറിനകം പിന്‍വലിച്ച് മാപ്പു പറഞ്ഞിട്ടില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
ശബരിമലയെ തകര്‍ക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്നും സത്യസന്ധത ബാക്കിയുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
Discussion about this post