തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിസ്റ്റ് ബാലഭാസ്കറിന് ആദരമര്‍പ്പിച്ച് സുഹൃത്ത് സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് സംഗീതാര്‍ച്ചന. ‘ബാലഭാസ്കര്‍ സ്മൃതി’ എന്ന പേരില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് പരിപാടി നടന്നത്. ബാലഭാസ്കറിന്റെ അച്ഛന് സികെ ഉണ്ണിയും ചടങ്ങിനെത്തിയിരുന്നു
ബാലഭാസ്കറിന്റെ മരണ ശേഷം ആദ്യമായാണ് അച്ഛന് സികെ ഉണ്ണി ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എകെ ബാലനും ഒപ്പം അദ്ദേഹവും നിലവിളക്ക് കൊളുത്തി. ബാലുവിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുമിട്ടാണ് സ്റ്റീഫന്‍ ദേവസി എത്തിയത്.
സ്റ്റീഫന്‍ ദേവസിയിലൂടെ ബാലുവിന്റെ പ്രിയപ്പെട്ട ഈണങ്ങള്‍ നിറഞ്ഞ സദസില്‍ ഒഴികിയെത്തി. വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ പ്രതിമാസ പരിപാടി സംസ്കൃതി സാംസ്കാരികോത്സവത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
Discussion about this post