ഫെഫ്കയില്‍ നിന്നും രാജിവെച്ചെതിന് പിന്നാലെ കൂടുതൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണെന്നും അതിജീവിതയോടൊപ്പം പൊതുസമൂഹവും മാധ്യമങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇന്നലെ വിധി വന്നതിന് ശേഷം ഞാനും അവളും ഉറങ്ങിയിട്ടില്ല. എന്റെ പ്രതിഷേധം എല്ലാവരെയും അറിയിക്കാൻ വേണ്ടിയാണ് ഈ പത്രസമ്മേളനമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
‘എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണ്. ഞങ്ങളോടൊപ്പം പൊതുസമൂഹവും മാധ്യമങ്ങളും മാത്രമേയുള്ളൂ. ഇന്നലെ അവളും ഞാനും ഉറങ്ങിയില്ല ഇനി എന്ത് ചെയ്യണം എന്നോര്‍ത്ത്. എന്റെ പ്രതിഷേധം എന്റെ ശരി എല്ലാവരും അറിയണം. ഞാന്‍ ഒഫീഷ്യലായി ഇമെയില്‍ അയച്ചാല്‍ അത് ആരും അറിയില്ല. അതുകൊണ്ടാണ് വീഡിയോയിലൂടെ നിങ്ങളെ അറിയിച്ച ശേഷം പരാതി കൊടുക്കാമെന്ന് കരുതുന്നത്’, ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ. നേരത്തെ ഫെഫ്കയില്‍ നിന്നും ഭാഗ്യലക്ഷ്മി രാജിവെച്ചിരുന്നു.
















Discussion about this post