തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുന്‍ കൗൺസിലർ ഒരു ദിവസം കഴിഞ്ഞപ്പോൾ ബിജെപിയിൽ തന്നെ തിരിച്ചെത്തി. പൂജപ്പുര വാർഡിലെ മുന്‍ കൗൺസിലറും ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗവുമായ ബി വിജയലക്ഷ്മിയുടെ കോൺഗ്രസ് പ്രവേശനത്തിനാണ് വെറും ഒരു ദിവസത്തെ ആയുസുണ്ടായത്.
ബുധനാഴ്ച കെ മുരളീധരന്‍റെ സാന്നിധ്യത്തിൽ വിജയലക്ഷ്മി ഡിസിസി ഓഫീസില്‍ വെച്ച് കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. എന്നാൽ ഇന്നലെ വൈകീട്ട് തിരുമലയിൽ ബിജെപി വേദിയിൽ വിജയലക്ഷ്മി വീണ്ടുമെത്തി. മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുത്ത വിജയലക്ഷ്മി പരിപാടിയിലാണ് പങ്കെടുത്തത്. വിജയലക്ഷ്മിയെ ആദരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കോൺഗ്രസിൽ ചേർന്നെന്ന് വ്യാജവാർത്ത വരുത്തിയെന്നാണ് ബിജെപി നേതാക്കൾ പറഞ്ഞത്. ആ രണ്ടാം വരവിന്‍റെ ദൃശ്യങ്ങൾ കൂടി കാണാം.













Discussion about this post